കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ ഡോർ തനിയെ തുറന്നതിനെ തുടർന്ന് പുറത്ത് തെറിച്ച് വീഴാൻ പോയ ഡ്രൈവറെ രക്ഷപ്പെടുത്തിയ മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റിന് അഭിനന്ദന പ്രവാഹം. മഹിളാ കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റ് ഷമീനയാണ് സമയോചിതമായ ഇടപെടലിലൂടെ ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ കുറ്റ്യാടി ടൗണിൽ കോഴിക്കോട് നിന്നും തൊട്ടിൽപാലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു പുറത്തേക്ക് വീഴുകയായിരുന്നു ബസ് ഡ്രൈവറെ അതേ ബസ്സിലെ യാത്രക്കാരിയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ഷമീന രക്ഷപ്പെടുത്തി. പെട്ടെന്ന് സീറ്റിൽ നിന്നും ചാടി എഴുന്നേറ്റ് ഡ്രൈവറെ പിടിച്ചു വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. വലിയ ഒരു അപകടത്തിലേക്ക് പോവുകയായിരുന്ന ബസ്സിനെ അതിലെ യാത്രക്കാരെയും കൂടിയാണ് ഷമീന രക്ഷപ്പെടുത്തിയത്. കുറ്റ്യാടി - തോട്ടിൽപാലം റോഡിന്റെ ശോചനീയാവസ്ഥ ആയിരുന്നു ഈ അപകടത്തിന് കാരണം. വലിയൊരു അപകടത്തിൽ നിന്നും യാത്രക്കാരെയും ബസിനെയും ഡ്രൈവറെയും സന്ദർഭോചിതമായി ഇടപെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയായ ഷമീനയുടെ ഇടപെടൽ അഭിനന്ദനീയമാണ്. ബ്ലോക്ക് പഞ്ചായത്തു മെമ്പറുടെ അവസരോചിതമായ പ്രവർത്തനത്തിൽ കോഴിക്കോട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി അഭിനന്ദനമറിയിച്ചു.
Kuttyadi Block Mahila Congress president Shamina, who saved the KSRTC driver, received an outpouring of congratulations.